പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്ഫോടനം : ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

Massive explosion at a bar in Switzerland during New Year's Eve_ Reports say several people were killed and many injured

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്ഫോടനം. ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

പ്രാദേശികസമയം വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ ‘ലേ കോൺസ്‌റ്റെല്ലേഷൻ’ ബാറിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേർ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസിന്റെ ഇടപെടൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!