ദുബായിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയതിനും, അമിത വേഗതയിൽ വാഹനമോടിച്ചതിനും വാഹനത്തിന്റെ എക്സ്ഹോസ്റ്റിൽ നിന്ന് തീജ്വാലകൾ പുറപ്പെടുവിച്ചതിനും ദുബായ് പോലീസ് ഒരു സൂപ്പർകാർ പിടിച്ചെടുത്ത് 10,000 ദിർഹം പിഴ ചുമത്തി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് നിരീക്ഷിച്ചതിന് ശേഷമാണ് ട്രാഫിക് ടീമുകൾക്ക് ഈ വാഹനം പിടിച്ചെടുക്കാൻ കഴിഞ്ഞത്. ഡ്രൈവർ റോഡ് ഉപയോക്താക്കൾക്ക് ശബ്ദവും ശല്യവും ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ വാഹനം കണ്ടുകെട്ടുകയും 10,000 ദിർഹം വരെ പിഴ ചുമത്തുകയും ചെയ്തു.
അപകടകരമായ പരീക്ഷണങ്ങൾക്കോ പ്രകടനങ്ങൾക്കോ ഉള്ള സ്ഥലമല്ല റോഡെന്ന് ദുബായ് പോലീസ് പറഞ്ഞു. ബാധകമായ ട്രാഫിക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഡ്രൈവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
#News | Dubai Police Seize Vehicle, Fine Driver for Dangerous Stunts and Noise Disturbance.
Details: https://t.co/oB7ukEMpaf#TrafficSafety#RoadSafety pic.twitter.com/NN3X6zvmQD
— Dubai Policeشرطة دبي (@DubaiPoliceHQ) January 2, 2026






