പുതുവത്സരാഘോഷതിരക്കിനിടയിൽ ബുർജ് ഖലീഫ പരിസരത്ത് കൂട്ടം തെറ്റിയ കുട്ടികളെ വേഗത്തിൽ കണ്ടെത്തി : ദുബായിയുടെ സുരക്ഷാ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് പിതാവ്

Missing children found near Burj Khalifa amid New Year's Eve rush_ Father thanks Dubai's security services

ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുടെ വേഗത്തിലുള്ള നടപടിയുടെ ഫലമായി ബുർജ് ഖലീഫ പരിസരത്ത് പുതുവത്സരാഘോഷ തിരക്കിനിടയിൽ കൂട്ടം തെറ്റിയ ഒരു ഒമാനി പിതാവിനേയും മക്കളെയും വീണ്ടും വേഗത്തിൽ ഒന്നിപ്പിച്ചു.

2026 നെ സ്വാഗതം ചെയ്യാൻ ലക്ഷക്കണക്കിന് ആളുകൾ ബുർജ് ഖലീഫ പ്രദേശത്ത് ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. പിതാവ് തന്റെ കുട്ടികളെ കാണാതായപ്പോൾ സുരക്ഷാ സംഘങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും മിനിറ്റുകൾക്കുള്ളിൽ ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി കുട്ടികളെ കണ്ടെത്തുകയായിരുന്നു.

പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുനഃസമാഗമത്തിന്റെ ദൃശ്യങ്ങളിൽ, പിതാവ് തന്റെ പെൺമക്കളെ ആലിംഗനം ചെയ്യുന്ന വൈകാരിക നിമിഷം വൈറലായി. ദുബായിയുടെ സുരക്ഷാ സേവനങ്ങളുടെ കാര്യക്ഷമതയ്ക്കും മാനുഷിക സമീപനത്തിനും പിതാവ് പറയുകയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വ്യാപകമായ പ്രശംസ നേടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!