ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി ടെഹ്റാനിലെ ഇന്ത്യൻ എംബസി.
ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേയ്ക്കുള്ല യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.






