പാർക്കിൻ കമ്പനിയിൽ നിന്നാണെന്ന് അവകാശപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും പാർക്കിങ് നിയന്ത്രണ സ്ഥാപനമായ ‘പാർക്കിൻ’. എക്സ് അക്കൗണ്ട് വഴിയാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒഫീഷ്യൽ മെസേജുകൾ 7275 എന്ന നമ്പറിൽ നിന്ന് മാത്രമേ അയക്കുവെന്നും എപ്പോഴും ഒഫീഷ്യൽ പാർക്കിൻ ആപ്പും വെബ്സൈറ്റും ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പാർക്കിനിൽ നിന്നാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും ജനങ്ങളോട് കമ്പനി ആവശ്യപ്പെട്ടു.
ദുബായിലുടനീളം പാർക്കിങ് സ്ഥലങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് പാർക്തനാണ്. ഏകദേശം 2,07,000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുടെ ചുമതല കമ്പനിക്കാണ് നിലവിലുള്ളത്. കൂടുതൽ സ്ഥലങ്ങളിലെ പാർക്കിങ് കമ്പനി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.






