ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപ് വിഭാവനം ചെയ്തിരിക്കുന്ന ‘ബോർഡ് ഓഫ് പീസി’ൽ ചേരാനുള്ള അമേരിക്കയുടെ ക്ഷണം യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിർണായകമായ ഗാസയ്ക്കായുള്ള പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണ്ണമായും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് യുഎഇയുടെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.
പലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഈ സമാധാന പദ്ധതി നിർണായകമാണെന്നും, യുഎഇയുടെ പങ്കാളിത്തം സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കുമുള്ള ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസായുദ്ധം അവസാനിപ്പിക്കുന്നതിനും പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായി സമാധാനസമിതിയുണ്ടാക്കാനാണ് യുഎൻ രക്ഷാസമിതി അനുമതി നൽകിയത്. അതിന് 2027 വരെയേ കാലാവധിയുള്ളൂ. എന്നാൽ, ‘ബോർഡ് ഓഫ് പീസ്’ അതുകഴിഞ്ഞും തുടരുമെന്ന സൂചനയാണ് യുഎസ് നൽകുന്നത്.





