ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റ് സംഘടിപ്പിക്കുന്ന “ദിബ്ബ ഫെസ്റ്റ് 2026” ജനുവരി 24 ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ ദിബ്ബ തിയറ്ററിൽ നടക്കും. സാംസ്കാരിക സമ്മേളനം കൂടാതെ നൃത്തനൃത്യങ്ങളും സംഗീതവും നാടൻ കലകളും ദിബ്ബ ഫെസ്റ്റിൻ്റെ ഭാഗമായി വേദിയിൽ അരങ്ങേറും. ഭക്ഷണ സ്റ്റാളുകളും പുസ്തകശാലയും നോർക്ക, മലയാളം മിഷൻ എന്നിവയുടെ സ്റ്റാളുകളും ഫെസ്റ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവഗായകരായ വിഷ്ണു വർദ്ധനും ജിറിൽ ഷാജിയും നയിക്കുന്ന ഗാനമേള ആസ്വാദകർക്ക് ഹൃദ്യമായ ഒരു സംഗീത വിരുന്നായി മാറും.

കൈരളി ദിബ്ബ ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ദിബ്ബ ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കൈരളി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റാഷീദ് കല്ലുംപുറം, ദിബ്ബ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, പ്രസിഡൻ്റ് സുനിൽ ദത്ത്, ട്രഷറർ ഷജറത്ത് ഹർഷൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീജിത്ത് എന്നിവർ അറിയിച്ചു.





