റമദാൻ 2026 : സകാത്ത് തുക നിശ്ചയിച്ചതായി ഫത്‌വ കൗൺസിൽ

Ramadan 2026_ Fatwa Council announces Zakat amount fixed

യുഎഇയിൽ ഈ വർഷത്തെ റമദാൻ മാസത്തിലെ സകാത്ത് നൽകാനുള്ള തുക 25 ദിർഹമായി യുഎഇയുടെ ഫത്‌വ കൗൺസിൽ നിശ്ചയിച്ചു.

അതാത് പ്രദേശത്തെ പ്രധാന ധാന്യമാണ് (2.5 കിലോ) ഫിത്ർ സകാത്തായി നൽകേണ്ടത്. സാധിക്കാത്തവർക്ക് ഇതിനു തുല്യമായ തുക (25 ദിർഹം) പണമായി നൽകാനും അനുമതിയുണ്ട്. വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്‌കാരത്തിനു മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം. വാർധക്യം, മാറാരോഗം തുടങ്ങി വിവിധ കാരണങ്ങളാൽ നോമ്പനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു നോമ്പിനു പകരമായി 20 ദിർഹം വീതം നൽകണം.

ധാന്യമാണ് നൽകുന്നതെങ്കിൽ 3.25 കിലോയാണു നൽകേണ്ടത്. വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സാമൂഹിക മാനമാണ് ഫിത്ർ സകാത്ത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!