അബുദാബിയിൽ തെറ്റിദ്ധരിപ്പിക്കുന്ന തൊഴിൽ പരസ്യം ഇൻസ്റ്റഗ്രാമിലൂടെ നൽകി പണംതട്ടിയ യുവതി പരാതി ക്കാരന് 7000 ദിർഹം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റിലൂടെ ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകിയാ യിരുന്നു പ്രതി പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. താൻ ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് രംഗ ത്താണ് ജോലി ചെയ്യുന്നതെന്നും പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ടാണ് പരാതിക്കാരൻ പ്രതിയെ ബന്ധപ്പെട്ടത്.






