ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്നറിയിപ്പ്

A warning has been issued that flights from Dubai, Abu Dhabi, and Sharjah airports are facing delays, with some being cancelled.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെയും വ്യോമപാത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിൽ തടസ്സങ്ങളും റദ്ദാക്കലുകളും വൈകലുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.

കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യയിലെ ചില നഗരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ചില റീജിയണൽ സർവീസുകൾ ഫ്ലൈദുബായ്, എമിറേറ്റ്‌സ്, എയർ അറേബ്യ എന്നിവ റദ്ദാക്കി.

ബ്രിട്ടീഷ് എയർവേസ്, എയർ ഫ്രാൻസ്, കെ.എൽ.എം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ ആഗോള വിമാനക്കമ്പനികൾ യു.എ.ഇയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് സർവീസുകൾ വലിയ തോതിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്നതിൽ മണിക്കൂറുകൾ വൈകൽ അനുഭവപ്പെടുന്നുണ്ട്.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!