ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകളിൽ വർണ്ണാഭമായ ലേസർ ഷോകൾ; അവസാന ദിനം ഇന്ന്

Colorful laser shows at Etihad Rail passenger stations; today is the final day.

ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി അബുദാബി, ദുബായ്, ഫുജൈറ സ്റ്റേഷനുകളിൽ സംഘടിപ്പിച്ച വർണ്ണാഭമായ ലൈറ്റ് ആന്റ് ലേസർ ഷോകളുടെ അവസാന ദിനം ഇന്ന് (വെള്ളി, ഒക്ടോബർ 2). രാത്രി 7 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.

ഇത്തിഹാദ് റെയിൽ പാസഞ്ചർ നെറ്റ്‌വർക്കിന്റെ തുടക്കം പ്രമാണിച്ച് അബുദാബി, ദുബായ്, ഫുജൈറ സ്റ്റേഷനുകളിൽ ആണ് പ്രകാശമാനമായ ലേസർ ഷോകളാണ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രിയാണ് പൊതുജനങ്ങൾക്കായി ഈ ലൈറ്റ് ഷോ കാണാനുള്ള അവസാന അവസരം.

സെപ്റ്റംബർ 30-നാണ് അബുദാബി എം.ബി.സെഡ് സിറ്റിയിൽ പാസഞ്ചർ നെറ്റ്‌വർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ആദ്യ ഘട്ടത്തിൽ അബുദാബി – ഫുജൈറ യാത്രയ്ക്ക് ഏകദേശം 1 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം.

ദുബായ് സ്റ്റേഷൻ (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്) ദുബായ് മെട്രോ റെഡ് ലൈനുമായി (Jumeirah Golf Estates Metro Station) 400 മീറ്റർ നീളമുള്ള നടപ്പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

ഡിസംബർ 30, 2026-ഓടെ അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും, 2027 മാർച്ച് 30-ഓടെ ഷാർജ സ്റ്റേഷനും പ്രവർത്തനക്ഷമമാകും. രാജ്യത്തെ 7 എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!