ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തായി 2,500-ലധികം കണ്ടെയ്നറുകളുമായി സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ നാവിക മൈൻ (Naval mine) പതിച്ചാണ് മുങ്ങിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.
ഒമാൻ തീരത്തിന് സമീപത്തുകൂടി കപ്പൽ അനുവാദമില്ലാത്തതും അപകടകരവുമായ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചുവെന്നാണ് ടെഹ്റാൻ ആരോപിക്കുന്നത്. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും ഒരു ടഗ് ബോട്ട് സമീപത്തു നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കടലിൽ ഒഴുകിനടക്കുന്ന വീഡിയോ ‘തെഹ്റാൻ ടൈംസ്’ എക്സ് (X) പ്ലാറ്റ് ഫോമിൽ പങ്കുവെച്ചിരുന്നു. എങ്കിലും മൈൻ സ്ഫോടനം സംബന്ധിച്ച ഈ അവകാശവാദങ്ങൾക്ക് ഇതുവരെയും സ്വതന്ത്രമായ സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.






