അബുദാബി ഷെയ്ഖ് ഷാഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 3 ദിവസത്തെ ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു
അൽ ഐനിലെ ഷെയ്ഖ് ഷാഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (Shakhbout Bin Sultan Street) റോഡ് അറ്റകുറ്റപ്പണികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭാഗമായി മൂന്ന് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി (Abu Dhabi Mobility) അറിയിച്ചു.
ഇന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി 11:45 മുതൽ ഒക്ടോബർ 19 തിങ്കളാഴ്ച പുലർച്ചെ 6 മണി വരെയാണ് നിയന്ത്രണം ബാധകമായിരിക്കുക. റോഡിന്റെ രണ്ട് ഇടതുവശത്തെ ലെനുകൾ (Two left lanes) ഈ ദിവസങ്ങളിൽ അടച്ചിടും.
ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ മുൻകൂട്ടി യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധിക സമയം കയ്യിൽ കരുതണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.





