പക്ഷി ഇടിച്ചതിനെ തുടർന്ന് ഡൽഹി-ദുബായ് എമിറേറ്റ്സ് വിമാനം വൈകുമെന്ന് മുന്നറിയിപ്പ്

Warning issued that the Delhi-Dubai Emirates flight will be delayed following a bird strike.

ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് (Bird strike) മടക്കയാത്ര വൈകുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

ഇന്ന് ഒക്ടോബർ 17 ശനിയാഴ്ച ഡൽഹിയിലെത്തിയ എമിറേറ്റ്സിന്റെ EK517 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന സമയത്തായിരുന്നു സംഭവം.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ ഡൽഹിയിൽ നിന്നുള്ള മടക്കയാത്ര വൈകുകയായിരുന്നു. ഇന്ന് ശനിയാഴ്ച വൈകുന്നേരം 4:25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, നാളെ ഒക്ടോബർ 18 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 7:00 മണിക്ക് (യു.എ.ഇ സമയം രാവിലെ 5:30) പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർവീസ് വൈകിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കമ്പനി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!