ശീതകാല വിനോദസഞ്ചാര സീസൺ ആരംഭിക്കാനിരിക്കെ, യുഎഇ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലെ ആകെ സീറ്റുകളുടെ എണ്ണം 23 ശതമാനം വർധിച്ച് 7.2 മില്യണിലെത്തി (72 ലക്ഷം സീറ്റുകൾ). 2026 ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസത്തിനിടെയാണ് ദേശീയ വിമാനക്കമ്പനികൾ സർവീസുകൾ വിപുലീകരിച്ചത്.
-
സീറ്റുകളിലെ വർധന: അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ‘OAG’ യുടെ കണക്കുകൾ പ്രകാരം, ജൂണിൽ 5.8 മില്യൺ ഉണ്ടായിരുന്ന പുറപ്പെടൽ സീറ്റുകളുടെ എണ്ണം ഒക്ടോബറായപ്പോഴേക്കും 14 ലക്ഷത്തിലധികം വർധിച്ച് 7.2 മില്യണിലെത്തി. ഇരുദിശകളിലേക്കുമുള്ള യാത്രകൾ കണക്കാക്കിയാൽ കഴിഞ്ഞ 5 മാസത്തിനിടെ ആകെ 6.8 കോടി സീറ്റുകളാണ് യു.എ.ഇ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്തത്.
-
ദുബായ് വിമാനത്താവളം (DXB): ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് ദുബായിലാണ്. ജൂണിലെ 3.68 മില്യൺ സീറ്റുകളിൽ നിന്ന് 24.3% വർധിച്ച് ഒക്ടോബറിൽ ദുബായിൽ നിന്നുള്ള സീറ്റുകളുടെ എണ്ണം 4.6 മില്യണായി ഉയർന്നു.
-
സായിദ് ഇന്റർനാഷണൽ എയർപോർട്ട് (അബുദാബി): അബുദാബിയിലെ വിമാനത്താവളത്തിൽ ഒക്ടോബറിൽ സീറ്റ് ശേഷി 1.7 മില്യണിലെത്തി. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 6.3 ശതമാനത്തിന്റെ വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്.
-
ഷാർജ വിമാനത്താവളം: ഷാർജ വിമാനത്താവളത്തിലും സീറ്റ് ശേഷി ഉയർന്ന് ഒക്ടോബറിൽ 8,40,000 സീറ്റുകളായി മാറി.






