ഷാർജ: യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നൂറാം ജന്മദിനം യു.എ.ഇ.ഗവ: 2018 സായിദ് വർഷമായി പ്രഖ്യാപിച്ചത് മുതൽ ചിരന്തനയും, ദർശന, മുട്ടം സരിഗമ എന്നിവയും നടത്തിവന്നിരുന്ന സായിദ് ഇയർ ആഘോഷ പരിപാടിയുടെ സമാപനം 28-12-2018 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡണ്ട് സി.പി.ജലീൽ, മുട്ടം സരിഗമ ജനറൽ സിക്രട്ടറി കെ.ടി.പി ഇബ്രാഹിം എന്നിവർ പറഞ്ഞു.
ചടങ്ങിൽ വെച്ച് ശൈഖ് സായിദ് ഇയർ ദർശന അവാർഡ് മാധ്യമ പ്രവർത്തകൻ ഇ.ടി.പ്രകാശനും ,സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ മുസ്തഫ മുട്ടുങ്ങൽ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കും.
തുടർന്ന് അറബി കവികൾ ശൈഖ് സായിദ് കവിതകൾ അവതരിപ്പിക്കും, തുടർന്ന് വിവിധ പരിപാടികളും ശൈഖ് സായിദിനെ കുറിച്ചുള്ള ഹൃസ്വചിത്രവും പ്രദർശിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.