യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് വീണ്ടും മഴ പ്രതീക്ഷിക്കാംമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ദേശീയ കാലാവസ്ഥാ വകുപ്പിന്റെ (NCM) കണക്കനുസരിച്ച് യുഎഇയിലെ കാലാവസ്ഥ തിങ്കളാഴ്ച ചില ഭാഗങ്ങളിൽ മഴയോടൊപ്പം തണുത്തതും മേഘാവൃതവുമായി തുടരും.
മഴ പെയ്താൽ റോഡുകൾ തെന്നുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അൽ സംഹയിലും അബുദാബിയിലെ ഘന്തൂട്ടിലും വൈകുന്നേരങ്ങളിൽ നേരിയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കാം.
രാജ്യത്തെ ഏറ്റവും കൂടിയ താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏറ്റവും കുറഞ്ഞ താപനില 14 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
മിതമായ ചില തെക്ക്-കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെയുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കി.മീ വരെ എത്തുമ്പോൾ പൊടികാറ്റ് വീശാൻ കാരണമായേക്കാം.