അഷറഫ് താമരശ്ശേരി കേരളത്തിലെ റാപിഡ് ടെസ്റ്റ് പോരായ്മക്കെതിരെ വീണ്ടും പോസ്റ്റുമായി രംഗത്ത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി ഷാർജയിലേക്കുളള യാത്രയ്ക്ക് മുന്നോടിയായി കേരളത്തിലെ വിമാനത്താവളങ്ങളിൽ എടുത്ത റാപ്പിഡ് ടെസ്റ്റുകളിൽ യു എ ഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരിയ്ക്ക് രണ്ട് പരിശോധനാ ഫലങ്ങളായിരുന്നു ലഭിച്ചത്.
ഷാർജയിലേക്കുളള യാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് പി സി ആർ എടുത്തപ്പോൾ കോവിഡ് പോസിറ്റീവ് പരിശോധനാഫലം ലഭിച്ച അദ്ദേഹത്തിന് ഏതാനും മണിക്കൂറുകൾ യാത്ര ചെയ്ത് നെടുമ്പാശ്ശേരിയിൽ എത്തി റാപ്പിഡ് പി സി ആർ നടത്തിയപ്പോൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം ലഭിക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ റാപ്പിഡ് പി സി ആറിൽ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തെ ഷാർജയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു.
തനിക്ക് നേരിട്ട ഈ ദുരനുഭവം അദ്ദേഹം പിറ്റേന്ന് ഫേസ്ബൂക്കിലൂടെ പങ്ക് വെച്ചിരുന്നു. നമുക്കുള്ള കേരളത്തിലെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പങ്ക് വെച്ചത്. എന്നാൽ ഇന്ന് വീണ്ടും കേരളത്തിലെ റാപിഡ് ടെസ്റ്റ് പോരായ്മക്കെതിരെ വീണ്ടും ഒരു പോസ്റ്റുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്..
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..
കഴിഞ്ഞ ദിവസങ്ങളിൽ എൻ്റെ അനുഭവം നിങ്ങളുമായി പങ്കിട്ടപ്പോൾ ഞാൻ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ വളരെ വലുതാണ്,ഞാൻ കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെഴുതിയത് പിൻവലിച്ചില്ലെങ്കിൽ നാട്ടിൽ വരുവാൻ പോലും അനുവദിക്കില്ലായെന്ന് പറഞ്ഞ ഭീക്ഷിണികൾ വരെ ഉണ്ടായി. നമ്മുടെ രാജ്യത്തിലെ Airport കളിലെ Lab test കളെ കുറിച്ച് എൻ്റെ അനുഭവം പങ്ക് വെച്ചതെയുളളു.എന്നിലൂടെ സാധാരണ പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പറഞ്ഞുവെന്നേയുളളു. പിന്നെ ചില ആൾക്കാർക്ക് ഞാൻ ഷാർജയിൽ വന്ന് കഴിഞ്ഞപ്പോൾ പോസ്റ്റീവാണെന്ന് അറിഞ്ഞാൽ മതി. എനിക്ക് പോസ്റ്റീവാകട്ടെ,അടുത്ത മണിക്കൂറുകളിൽ ഞാൻ നടത്തിയ ടെസ്റ്റുകളൊക്കെ നെഗറ്റീവ് ആണെങ്കിൽ,ആർക്കാണ് തെറ്റ് പറ്റിയത് അതല്ലേ അന്വേഷിക്കേണ്ടത്.
ആധികാരിതയുളള മറ്റ് സ്ഥലങ്ങളിൽ എൻ്റെ ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെങ്കിൽ ഞാൻ എങ്ങനെ കോവിഡ് രോഗിയാകും.ഏതായാലും നമ്മുടെ നാട്ടിലെ ഒരു Airport ൽ പോസ്റ്റീവും മറ്റൊരു Airport ൽ നെഗറ്റീവും ആയാൽ ഒരിടത്ത് തെറ്റ് സംഭവിച്ച് കാണുമല്ലോ,അതിനെ കുറിച്ച് ആർക്കും ഒരക്ഷരം പോലും മിണ്ടാനില്ല,അതിന് പരം,എനിക്ക് കോവിഡാണെന്ന് പറഞ്ഞ് പരത്തുവാനുളള ഒരു അജണ്ട ഇതിൻ്റെ പിന്നിലുണ്ട്.
ഞാൻ ഇവിടെ വന്നതിന് ശേഷം, തിരുവന്തപുരത്തും,കോഴിക്കോടും സമാനമായ സംഭവങ്ങൾ ഉണ്ടായില്ലേ, പാവം പ്രവാസികൾ ആരോടാണ് സാർ പോയി പരാതി പറയേണ്ടത്.നമ്മളല്ലേ അവർക്ക് വേണ്ടി ശബദിക്കേണ്ടത്. സാമ്പത്തികവും,മാനസികവും ഉണ്ടായ നഷ്ടങ്ങൾക്ക് പുറമെ,ക്യതൃമായി ജോലിക്ക് കയറാത്തത് മൂലം എത്ര പേർക്കാണ് ജോലി നഷ്ടപ്പെടേണ്ടി വന്നത്.ഇതൊന്നും മനസ്സിലാക്കാത്തവരല്ല പ്രവാസികളുടെ പേരിൽ മുതലെടുപ്പ് നടത്തുന്നത്.
ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു,നമ്മുടെ രാജ്യത്തിലെ വിമാന ത്താവളങ്ങളിലെ കോവിഡ് പരിശാേധന രിതിയും, സാമ്പത്തികമായ ഇടപാടുകൾ ഏകീകരിക്കുക. അന്താരാഷട്ര നിലവാരമുളള മെഷീനുകൾ ഉപയോഗിക്കുക. തുടങ്ങിയ ഒട്ടനവധി ആവശ്വങ്ങൾ ഉന്നയിച്ച് കേന്ദ്ര കേരള സർക്കാരിന് നോട്ടിസ് നൽകിയിട്ടുണ്. രാജ്യത്തിൻ്റെ Airport കൾ പൂർണ്ണമായും കേന്ദ്ര സർക്കാരിൻ്റെ കിഴിലായതിനാൽ, നമ്മുടെ കേരള സർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ ചില പരിമിതികളുണ്ട്, എന്നാലും ഈ വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയിട്ടുണ്ട്.
Credibility എന്ന് പറയുന്നത് പെട്ടെന്ന് കടയിൽ പോയി വാങ്ങുവാൻ പറ്റുന്ന കാരൃമല്ല.അത് വർഷങ്ങളോളം കൊണ്ട് നേടിയെടുക്കുന്ന ഒന്നാണ്.നമ്മൾ ചെയ്യുന്ന പ്രവൃത്തി സംശുദ്ധമാണെങ്കിൽ ആരെയും ഭയക്കേണ്ട കാരൃമില്ല.എന്നെ ഭീക്ഷിണി പ്പെടുത്തി കൊണ്ടോ,അവഹേളിച്ചത് കൊണ്ടോ എന്നെ തളർത്താൻ കഴിയില്ല.അല്ലാഹു എനിക്ക് ആയുസ്സ് നിലനിർത്തി തരുന്നിടത്തോളം കാലം പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചാേണ്ടെയിരിക്കും,അധികാരം കൊണ്ടോ, മസിൽ പവർ കൊണ്ടോ, പണം കൊണ്ടോ എന്നെ നിശ്ചലമാക്കാമെന്ന് ആരും കരുതണ്ട. : അഷ്റഫ് താമരശ്ശേരി.