യു എ ഇയിൽ ഇന്ന് 2022 ജനുവരി 6 ന് പുതിയ 2,687 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
2,687 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 777,584 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,170 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 902 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 750,156 ആയി. യുഎഇയിൽ നിലവിൽ 25,258 സജീവ കോവിഡ് കേസുകളാണുള്ളത്.
405,418 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,687 പുതിയ കേസുകൾ കണ്ടെത്തിയത്.