ഇന്ത്യയിൽ നിന്നും എയർ ബബിൾ കരാറിന്റെ ഭാഗമായി കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ജനുവരി 8 മുതലാണ് സർവീസുകൾ തുടങ്ങുക. ജിദ്ദ, റിയാദ് സെക്ടറുകളിൽ നിന്നും കൊച്ചിയിലേക്കും അവിടെ നിന്നും തിരിച്ചുമായിരിക്കും സർവീസ് നടത്തുക.
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാൽ വരും. 23 കിലോയുടെ രണ്ട് പീസ് ലഗേജുകളാണെങ്കിൽ ആണെങ്കിൽ ആണ് ഇത്രയും തുക വരുന്നത്. 23 കിലോയുടെ ഒരു പീസ് ലഗേജ് മാത്രമാണെങ്കിൽ നിരക്കിൽ കുറവുണ്ട്. 740 റിയാലാണ് അപ്പോൾ വരുന്ന ടിക്കറ്റ് നിരക്ക്. യാത്ര റിയാദ് -കൊച്ചി സെക്ടറിൽ ആണെങ്കിൽ 1099 റിയാൽ വരും. രണ്ട് പീസ് ലഗേജുകളാണെങ്കിൽ ആണ് ഇത്രയും തുക വരുന്നത്. എന്നാൽ ഒരു പീസ് ലഗേജ് ആണെങ്കിൽ 999 റിയാലാൽ മാത്രമാണ് നിരക്ക് വരുന്നത്. അതേസമയം കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് വൺ വേ ടിക്കറ്റിനു ഇപ്പോൾ 1100 റിയാൽ മുതൽ മുകളിലേക്കാണ് നിരക്ക് ളള്ളത്.