അബുദാബിയിൽ ഇന്ന് തിങ്കളാഴ്ച രാവിലെ രണ്ട് വ്യത്യസ്ത തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മുസഫയിൽ മൂന്ന് ഇന്ധന ടാങ്കറുകളിൽ തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. ADNOC യുടെ സംഭരണ സ്ഥലത്തിനടുത്തുള്ള ICAD 3 ലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്.
പിന്നീട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിൽ വീണ്ടും ചെറിയ തീപിടിത്തമുണ്ടായി. രണ്ട് തീപിടിത്തങ്ങൾക്കും കാരണം ഡ്രോണുകളാകാം എന്നാണ് പ്രാഥമികാന്വേഷണം. തീ പടരുന്നതിന് തൊട്ടുമുമ്പ് പറക്കുന്ന വസ്തുക്കൾ രണ്ട് പ്രദേശങ്ങളിലും വീണതായി അബുദാബി പോലീസ് പറഞ്ഞു.
പ്രദേശത്ത് നിലവിൽ തീ അണയ്ക്കുന്ന നടപടികൾ തുടരുകയാണ് . കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും അതിലേക്ക് നയിച്ച സാഹചര്യവും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.