യെമനിലെ ഹൂത്തിവിമതർ അബുദാബിയിൽ നടത്തിയ മാരകമായ ആക്രമണത്തെ യുഎൻ രക്ഷാസമിതി (UN Security Council ) ഏകകണ്ഠമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ആസൂത്രിത ആക്രമണത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ആക്രമണം നടന്ന രണ്ട് സൈറ്റുകളിലും “ചെറിയ പറക്കുന്ന വസ്തുക്കൾ” കണ്ടെത്തിയതായും യുഎഇ പോലീസ് പറഞ്ഞു.
രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന് സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്ന് പേരും അഡ്നോക്കിലെ ജീവനക്കാരായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര് ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ജനുവരി 17 ന് രാവിലെയാണ് അബുദാബിയിലെ രണ്ടിടങ്ങളില്‍ സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്ഫോടനങ്ങള്‍. യെമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.