ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 2,85,914 പേർക്കാണ് ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 665 മരണവും റിപ്പോർട്ട് ചെയ്തു. 2,99,073 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 22,23,018 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 16.16 ശതമാനമാണ് ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,63,58,44,536 ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.