എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി രണ്ട് മാസം കൂടി മാത്രം. യു എ ഇ യിൽ ഉള്ളവരുടെ വാരാന്ത്യങ്ങൾ ആഘോഷമാക്കിയിരുന്ന മെഗാ മേളയായിരുന്നു എക്സ്പോ.
2021 ഒക്ടോബർ 1-ന് ആരംഭിച്ച മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വേൾഡ് എക്‌സ്‌പോ, 2022 ഫെബ്രുവരി 1-ന് കൃത്യം നാല് മാസമായി യുഎഇ നിവാസികളെയും വിനോദസഞ്ചാരികളെയും ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 25 വരെ, എക്സ്പോ 2020 ദുബായ് ഏകദേശം 11 ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തി. “ഓരോ ദിവസവും അരങ്ങേറുന്ന 200 ഓളം പരിപാടികൾ സന്ദർശകർ സുരക്ഷിതമായി ആസ്വദിച്ചു.” സംഘാടകർ പറയുന്നു.