കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി. സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് വിധിയുണ്ടായത്. 1990-കളിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ വഞ്ചനാപരമായ രീതിയിൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജനുവരി 29 ന് കേസിൽ വാദം കേട്ട് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളിലും ശിക്ഷിപ്പെട്ടിരുന്ന ലാലുപ്രസാദ് യാദവിനെതിരെയുള്ള അവസാന കേസാണിത്.