ആസൂത്രിത അഭ്യാസങ്ങളുടെ ഭാഗമായി റഷ്യ ശനിയാഴ്ച ഏറ്റവും പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ പ്രസ്താവനയിൽ പറഞ്ഞു.
“എല്ലാ മിസൈലുകളും അവയുടെ ലക്ഷ്യങ്ങളിൽ പതിച്ചുകൊണ്ട് പ്രകടനം മികച്ചതാണെന്ന് സ്ഥിരീകരിച്ചു എന്നും റഷ്യ പ്രസ്താവനയിൽ പറഞ്ഞു. പരിശീലനത്തിൽ Tu-95 ബോംബറുകളും അന്തർവാഹിനികളും ഉൾപ്പെടുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഷ്യൻ ജനറൽ സ്റ്റാഫ് തലവൻ വലേറി ജെറാസിനോവ് പറഞ്ഞു. റഷ്യൻ ആണവസേനയുടെ ആയുധങ്ങൾ ബെലാറൂസിലാണു പരീക്ഷിച്ചത്.അരലക്ഷത്തോളം വരുന്ന റഷ്യൻ സൈന്യം അവിടെ തുടർന്നേക്കാനാണു സാധ്യത.
‘സാങ്കേതികമായ നടപടി എന്ന നിലയ്ക്കാണ് തന്ത്രപരമായ ഡ്രില്ലുകൾ ഞങ്ങൾ നടത്തിവരുന്നത്. ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചടി ആക്രമണം നടത്തേണ്ട പക്ഷം ഞങ്ങളെ പ്രാപ്തരാക്കാൻ ഇത്തരം നടപടികൾ ഉപകരിക്കും’-ജെറാസിനോവ് കൂട്ടിച്ചേർത്തു.