ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ.

Maharashtra Minister Nawab Malik arrested in Dawood Ibrahim case

മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെള്ളിപ്പിക്കലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിനൊടുവിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മഹരാഷ്ട്രയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണ് നവാബ് മാലിക്ക്. അതോലോകമായി ബന്ധപ്പെട്ട് പണമിടപ്പാട് നടത്തിയ കുറ്റത്തിനാണ് കേന്ദ്ര ഏജൻസി എൻസിപി നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ഫെബ്രുവരി 23ന് മാലിക്കിന്റെ വസതിയിൽ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു അറസറ്റ്. അതോലോക നായകൻ ദാവൂദ് ഇബ്രാഹീമുമായി നവാബ് പണമിടപാട് നടത്തിട്ടുണ്ടെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ഫെബ്രുവരി 15ന് കേസിന് ആസ്പദമായി ഇഡി നേരത്തെ നവാബ് മാലിക്കിന്റെ ഓഫീസിലും വസതിയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകഴ ആര്യൻ ഖാൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ ദേശീയ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കെതിരെ നവാബ് രംഗത്തെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!