ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ കാറിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
കോൾ ലഭിച്ച് 4 മിനിറ്റിനുള്ളിൽ സബീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീം ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെത്തി കാറിലെ തീ അണച്ചിരുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഉച്ചയ്ക്ക് 12:53 നാണ് എമർജൻസി കോൾ ലഭിച്ചത്.