യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ 2 എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമാനിയയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ.

Two Air India flights to return to Romania tomorrow to repatriate Indians from Ukraine

യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ 2 എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമാനിയയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും പലായനം ചെയ്യാനുള്ള വഴികൾ സ്ഥാപിക്കാനാണ് ഗവൺമെന്റ് ഓഫ് ഇന്ത്യയും ഇന്ത്യൻ എംബസിയും പ്രവർത്തിക്കുന്നത്.

റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലേക്ക് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ എത്തിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. അവിടെ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി. 17000 തിലധികം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം പക്ഷെ ഉക്രൈനിൽ നിന്ന് ബുക്കാറസിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ് ഏകദേശം 10 മണിക്കൂറോളം യാത്രാ ദൈർഘ്യമുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം അയല്‍രാജ്യങ്ങളില്‍ എത്തിക്കാനാണ് എംബസി അധികൃതരുടെ ശ്രമം. വിവിധ അതിർത്തികളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

എന്തായാലും യുക്രൈനിലെ മെട്രോസ്‌റ്റേഷനുകളിലും മറ്റു പലയിടങ്ങളിലുമായി അഭയം തേടിയിരിക്കുന്ന പലർക്കും ഈ വാർത്താ ആശ്വാസമാകുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!