ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി റൊമാനിയയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം മുംബൈയിലെത്തി.
ഉക്രെയ്നിൽ നിന്ന് 219 യാത്രക്കാരുമായി ആദ്യത്തെ രക്ഷാദൗത്യ വിമാനം മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തച്ചേർന്നു. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയർന്നത്.
എയർ ഇന്ത്യയുടെ AIC1944 വിമാനമാണ് 200-ലധികം ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 250 ഇന്ത്യക്കാരുമായി രണ്ടാമത്തെ രക്ഷാദൗത്യവിമാനം AI1942 ഞായറാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ ശനിയാഴ്ച ബുക്കാറെസ്റ്റിലേക്കും ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും കൂടുതൽ വിമാനങ്ങൾ അയച്ചേക്കും.
The first evacuation flight carrying 219 passengers from Ukraine, has landed in Maharashtra's Mumbai.
The plane had taken off from the Romanian capital Bucharest this afternoon. pic.twitter.com/Bb19P6eGEv
— ANI (@ANI) February 26, 2022