ഓപ്പറേഷന് ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി. മൂന്ന് വിമാനങ്ങളിലായി 628 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെത്തിയത്. അവസാന ഇന്ത്യക്കാരനെയും തിരികെ എത്തിക്കുന്നത് വരെ സർക്കാരിന് വിശ്രമമില്ലെന്നു വിദ്യാർത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.
ഉക്രെയ്നിൽ നിന്ന് മടങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും ഞങ്ങൾ പരിപാലിക്കുന്നു. ഉക്രെയ്നിലെ വിവിധ അയൽരാജ്യങ്ങളിലെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങളുടെ എല്ലാ കാര്യങ്ങളും ഞങ്ങളുടെ നാല് കേന്ദ്രമന്ത്രിമാർ ശ്രദ്ധിക്കുന്നുണ്ട്. ഓപ്പറേഷൻ ഗംഗ വിജയകരമായി പുരോഗമിക്കുന്നു: പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.