കേരള ബജറ്റിൽ പ്രവാസികളെ പരിപൂർണ്ണമായും മറന്നെന്ന് പുത്തൂർ റഹ്‌മാനും പുന്നക്കൻ മുഹമ്മദലിയും

Puthur Rahman and Punnakan Muhammadali say NRIs have been completely forgotten in Kerala budget

ബജറ്റ് പ്രഖാപനങ്ങൾക്ക് ഇക്കുറി ഒരു പ്രത്യേകതയുണ്ട്. ബജറ്റിൽ പ്രവാസികളെ പരിപൂർണ്ണമായി അവഗണിച്ചിരിക്കുന്നു. സാധാരണ പ്രഖ്യാപനങ്ങളിലെങ്കിലും പ്രവാസികൾക്കുള്ള പദ്ധതികൾ ഉണ്ടാവാറുണ്ട്. ഇക്കുറി അതുമില്ലെന്ന് ലീഗ് നേതാവും യു എ ഇ കെ. എം. സി. സി ദേശീയ പ്രസിണ്ടന്റുമായ പുത്തൂർ റഹ്‌മാൻ പറഞ്ഞു.

വരാൻ പോകുന്ന 25വർഷത്തേക്കുള്ള ഭാവി ബജറ്റ് എന്ന പേരിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ സ്പർശിക്കുന്നേയില്ല. പ്രവാസികൾ ഇല്ലാത്ത ഭൂതകാലമോ വർത്തമാനമോ കേരളത്തിനില്ല. അതുകൊണ്ട് പ്രവാസികളെ പരിഗണിക്കാത്ത ഒരു ഭാവി ആരുടെ ഭാവനയാണെന്ന് മനസ്സിലാവുന്നില്ല.

കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങൾക്കോ ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു പോവേണ്ടി വന്ന പ്രവാസികൾക്കോ ഒരു സമാശ്വാസത്തിന്റെ പ്രഖ്യാപനം പോലുമില്ല. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ മുൻ കാലങ്ങളെപ്പോലെ ഒത്തിരി പ്രഖ്യാപനങ്ങളുണ്ട്. സ്വകാര്യമേഖലയുടെ പങ്കാളിത്തം പല പദ്ധതികളിലും സർക്കാൻ ലക്ഷ്യം വെക്കുന്നുണ്ട്. അപ്പോഴും ബജറ്റിൽ ഏറ്റവും വലിയ നിക്ഷേപക സമൂഹം കൂടിയായ പ്രവാസികൾക്ക് ഇടമില്ലെന്നത് പരിഹാസ്യമായി തോന്നുന്നു.

ഓരോ ബജറ്റിലെയും പ്രഖ്യാപനങ്ങൾ എത്ര കണ്ട് യാഥാർത്ഥ്യമാക്കി എന്നു നോക്കിയാൽ നിരാശയാവും ഫലം. കഴിഞ്ഞ ബജറ്റിലെ നടപ്പാക്കാതെ കിടക്കുന്ന അനവധി പ്രഖ്യാപനങ്ങളുണ്ട്. ആ നിലക്ക് പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ തുനിഞ്ഞിട്ടില്ല ധനമന്ത്രി എന്നത് അഭിനന്ദനാർഹമാണ്.

പ്രവാസികളെ അവഹേളിക്കുന്ന ബജറ്റാണ് പിണറായി സർക്കാർ അവതരിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകനും, ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

ഇടതു പക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പ്രവാസികൾ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത ഒറ്റ കാര്യം പോലും ബജറ്റിൽ പരാമർശിക്കുക പോലും ചെയ്യ്തില്ലെന്നും, തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ ഇതുവരെ കൊടുത്തില്ലെന്നും, യു .എ.ഇ. സന്ദർശനവേളയിൽ പ്രവാസികൾക്ക് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒറ്റ കാര്യം പോലും ധനകാര്യ വകുപ്പ് മന്ത്രിയുടെ വാഗ്ദാന പരമ്പര ബജറ്റ്പ്രസംഗത്തിൽ കേട്ടില്ലെന്നും, ഇത് പ്രവാസികളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും,
എന്നാൽ യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാന്‍റെ പ്രഖ്യാപനം, സ്വാഗതം ചെയ്യുന്നുവെന്നും, യുക്രെയിന്‍ യുദ്ധം കാരണം പഠനത്തിൽ തടസം വന്ന വിദ്യാർത്ഥികൾക്ക് പ്രഖ്യാപനം സഹായമാകുമെന്ന് കരുതുന്നുവെന്നും, എന്നാൽ കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി പ്രവാസി കുടുംബങ്ങൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നുംഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!