അബുദാബിയിൽ ബസുകളിൽ മാന്യമായി പെരുമാറിയില്ലെങ്കിൽ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ

In Abu Dhabi, fines range from 100 dirhams to 500 dirhams for misconduct on buses

അബുദാബിയിലെ ബസുകളിൽ മാന്യമായി പെരുമാറിയില്ലെങ്കിൽ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

പൊതുഗതാഗത ഉപയോക്താക്കൾ പതിവായി നടത്തുന്ന നിയമലംഘനങ്ങൾ വെളിപ്പെടുത്തികൊണ്ട് ഒരു മുന്നറിയിപ്പ് വീഡിയോയും ITC ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയോ ഡ്രൈവറോട് ശകാരിക്കുകയോ മറ്റ് യാത്രക്കാരോട് അനാദരവ് കാണിക്കുകയോ അവരോട് അസഭ്യം പറയുകയോ ചെയ്താൽ 500 ദിർഹം പിഴ ചുമത്തും.

ആയതിനാൽ പൊതു ബസ് ഉപയോക്താക്കൾ “സംസ്കാരപരമായ പെരുമാറ്റം” നിലനിർത്താൻ അതോറിറ്റി അഭ്യർത്ഥിച്ചു. പിഴ ലഭിക്കാതിരിക്കാൻ ബസുകളിൽ പാലിക്കേണ്ട കൂടുതൽ നിയമങ്ങൾക്കായി താഴെ നൽകുന്ന ITCയുടെ വീഡിയോ കാണാം.!

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!