ഷാർജയിൽ 15 വയസ്സുള്ള ഇന്ത്യൻ ആൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ അടിയന്തരമായി പരാതി നൽകി.
ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനവ് സേത്തിനെ ഇന്നലെ മാർച്ച് 16ന് ഉച്ചയ്ക്ക് ശേഷം കാണാതാവുകയായിരുന്നു.
ഇന്നലെ ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം അനവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഷാർജയിലെ അൽ താവൂൺ ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ലോബിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കറുത്ത ജാക്കറ്റും കറുത്ത ജീൻസും കറുത്ത ബാക്ക്പാക്കും ധരിച്ചാണ് അനവ് ഉണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു. “ അഞ്ചടി ഏഴ് ഇഞ്ച് ഉയരവും , നല്ല നിറവും ഇടത്തരം ശരീരവുമുണ്ട്. അനവ് എന്ന് പേരുള്ള അവനെ ചില സുഹൃത്തുക്കൾ അനി എന്ന് വിളിക്കുമെന്നും പിതാവ് പറഞ്ഞു.
“അവൻ തന്റെ ഫോൺ കൂടെ കൊണ്ടുപോയിട്ടില്ലെന്നും തിരിച്ചറിയൽ രേഖകളൊന്നും അവന്റെ പക്കൽ ഇല്ലെന്നും അവന്റെ പക്കൽ 2,000 ദിർഹം ഉണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നതായും പിതാവ് പറഞ്ഞു. ഇതെല്ലാം അവന്റെ പോക്കറ്റ് മണിയാണ്, ”അനവിന്റെ അച്ഛൻ പറഞ്ഞു.
അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോൾ അനവ് തന്റെ മാതാപിതാക്കൾക്കായി ഒരു കുറിപ്പ് എഴുതി വെച്ച് വീട്ടിൽ നിന്ന് ഒളിച്ചോടിയെന്ന് ഡൽഹി സ്വദേശികളായ കുടുംബം പറഞ്ഞു. ഷാർജയിലെ ബുഹൈറ പോലീസ് സ്റ്റേഷനിലാണ് കാണാതായ അനവിനെകുറിച്ച് കുടുംബം പരാതി നൽകിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിയുന്നവർ പോലീസിൽ അറിയിക്കണമെന്നും കുടുംബം അപേക്ഷിച്ചു.