”ഇന്ന് അവസാനമല്ല, പുതിയ തുടക്കമാണ്” എക്‌സ്‌പോ 2020 ദുബായുടെ സമാപന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed says today is not the end, but a new beginning

ലോകത്തിലെ ഏറ്റവും വലിയ ഇവന്റ് എക്‌സ്‌പോ 2020 ദുബായ്ക്ക് ഇന്ന് രാത്രി പ്രൗഢ ഗംഭീരമായ സമാപനചടങ്ങോടെ തിരശീല വീഴുമ്പോൾ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു ”ഇന്ന് അവസാനമല്ല, പുതിയൊരു തുടക്കമാണെന്ന്.

സമാപനചടങ്ങിൽ എക്‌സ്‌പോയുടെ തീം ഗാനമായ ‘ദിസ് ഈസ് ഔർ ടൈം’ അവസാനമായി അവതരിപ്പിക്കുകയും ഫിർദൗസ് ഓർക്കസ്ട്ര, ക്രിസ്റ്റീന അഗ്യുലേര, നോറ ജോൺസ്, യോ-യോ മാ എന്നിവരുടെ സംഗീത പ്രകടനങ്ങളും അവതരിപ്പിച്ചു. രാത്രി 12നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമുണ്ടാകും

ഇന്ന് അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോ പതാക ദുബായ് കൈമാറും. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13വരെയാണ് ജപ്പാനിലെ ഒസാക എക്സ്പോ.

എക്സ്പോ 2020 ദുബായുടെ എൻട്രി പോർട്ടലുകൾ കഴിഞ്ഞ ആറ് മാസത്തിനിടെ 182 തവണ തുറന്നിട്ടുണ്ട്. ഏപ്രിൽ 1 ന് പുലർച്ചെ 3 മണിക്ക്, കോവിഡ് -19 പാൻഡെമിക് ഹിറ്റിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ സമ്മേളനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇത് അവസാനമായി അടയ്ക്കും.

മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് കഠിനപ്രയത്നത്തിലൂടെ ഇന്ന് വരെയുള്ള വിസ്മയക്കാഴ്ചകൾക്ക് വേദിയായത്. 6.8 ബില്യൺ ഡോളർ ചെലവഴിച്ചാണ് ദുബായ് എക്സ്പോ വേദിയൊരുക്കിയത്.

രാജ്യാന്തര എക്സ്പോകൾക്ക് നേതൃത്വമേകുന്ന ബ്യൂറോ ഓഫ് ഇന്റർനാഷനൽ എക്സ്പൊസിഷൻസിലെ 167 അംഗരാഷ്ട്രങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് 2013 നവംബർ 26ന് എക്സ്പോ 2020യുടെ സംഘാടകരായി ദുബായിയെ തെരഞ്ഞെടുത്തത്. അന്ന് രാജ്യത്ത് വലിയ ആഘോഷമാണ് നടന്നത്.വ്യക്തമായ മുൻതൂക്കത്തോടെ തുർക്കി, റഷ്യ, ബ്രസീൽ എന്നിവരെ പിന്തള്ളിയാണ് അന്നു ദുബായ് ജേതാക്കളായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!