ദുബായിൽ അടുത്തിടെ ഒരു 32 കാരിയായ ഫിലിപ്പീൻ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ദെയ്‌ര പാലത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മാർച്ച് 6 ന് ഒരു സെക്യൂരിറ്റി ഗാർഡ് ആണ് പാലത്തിനടിയിൽ ഒരു സ്യൂട്ട്കേസ് കണ്ടെത്തിയത് , ഉടൻ തന്നെ തന്റെ ബോസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയ ഉദ്യോഗസ്ഥർ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ അന്നലിസ ആർഎൽ എന്ന ഫിലിപ്പീൻ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്നുള്ള അന്വേഷണ പ്രകാരം, അവളുടെ കാമുകനെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പാകിസ്ഥാന്‍ പൗരൻ കൊലപാതകം ചെയ്‌തെന്ന് സമ്മതിച്ചു, ഹോർ അൽ അൻസിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണത്തെച്ചൊല്ലിയുള്ള കടുത്ത തർക്കത്തിന് ശേഷം ഒരു തുണികൊണ്ട് കഴുത്ത് ഞെരിച്ച് അവളെ കൊന്നുവെന്ന് അയാൾ പോലീസിനോട് പറഞ്ഞു.
വിസിറ്റ് വിസയെടുത്ത് കാമുകനെന്ന് കരുതുന്ന ഇയാളോടൊപ്പം മരണപ്പെട്ട ഫിലിപ്പീൻ യുവതി ഫ്‌ളാറ്റിൽ താമസിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി