യുഎഇയിലെ താപനില ക്രമാനുഗതമായി ഉയരുകയാണെന്നും ഇന്ന് ചില പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഇന്നത്തെ കണക്കനുസരിച്ച്, പകൽ സമയത്ത് ചൂടും പൊതുവെ ഭാഗികമായി മേഘാവൃതവുമായിരിക്കും. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടാകനും സാധ്യതയുണ്ട് , ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പകൽസമയത്ത് കിഴക്കോട്ടും വടക്കോട്ടും പൊടികാറ്റും ഉണ്ടാകും.