യു.എ. ഇ യിലെ ആദ്യകാല ഡോക്ടർമാരിൽ ഒരാളും അരനൂറ്റാണ്ടിലേറെ രാജ്യത്ത് സേവനമനുഷ്ഠിക്കുകയും ചെയ്ത പ്രശസ്ത ഡോക്ടർ മൊവിയ അൽ ഷന്നർ നിര്യാതനായി. ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം അറിയിച്ചു. ദുബായിൽ ഫാമിലി മെഡിസിൻ സ്ഥാപിക്കാൻ ഡോക്ടർ വഹിച്ച പങ്ക് വലുതാണെന്നും ആദ്ദേഹം ദുബായ് സമൂഹത്തിന്റെ ഓർമ്മയിൽ എക്കാലവും ജീവിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
1960 കളുടെ തുടക്കത്തിൽ സ്വകാര്യ മേഖലയിൽ വൈദ്യശാസ്ത്ര സേവനം ആരംഭിച്ച വ്യക്തികളിൽ ഒരാളാണ് മൊവിയ എന്ന് യു.എ. ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.