ദുബായ്: ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഈദ് ആഘോഷത്തിനായി സവിശേഷമായ ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി 2500ദിര്‍ഹംഅല്ലെങ്കില്‍ അതില്‍കൂടുതല്‍ തുകയ്ക്ക് പര്‍ച്ചേയ്സ്ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫര്‍ സ്വന്തമാക്കാന്‍ അവസരം. ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെതാമസമാണ് ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുക. കല്യാണ്‍ ജൂവലേഴ്സിന്‍റെയുഎഇ ലെഎല്ലാഷോറൂമുകളിലും മേയ് 8 വരെയായിരിക്കും ഈ ഓഫര്‍.
രാജ്യത്തെ ഏറ്റവും പ്രമുഖ റിസോര്‍ട്ടില്‍സ്റ്റേക്കേഷന്‍ ആസ്വദിക്കാനുള്ള അവസരം പ്രത്യേക ഈദ്ഓഫറായി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. വ്യക്തിഗതവും സവിശേഷവുമായഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുന്നതിനും ആഭരണപര്‍ച്ചേയ്സിനൊപ്പം പരമാവധി പ്രയോജനം ഉറപ്പുവരുത്തുന്നതിനുംതുടര്‍ച്ചയായി പരിശ്രമിച്ചുവരികയാണെന്നുംഅദ്ദേഹം പറഞ്ഞു.
കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ്റേറ്റ്പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്തദിവസത്തെയോ നിരക്കില്‍കുറവേതാണോഅതായിരിക്കുംവിലയായിഈടാക്കുക. സ്വര്‍ണത്തിന്‍റെവില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനുംഗോള്‍ഡ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ്എല്ലാസ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റിടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ്വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യംആഭരണങ്ങള്‍ കൈമാറ്റംചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ്മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെമെയിന്‍റനന്‍സ് സൗജന്യമായിചെയ്തുകൊടുക്കും.