യുഎഇയിലെ റീട്ടെയിൽ, കോർപ്പറേറ്റ്, സെയിൽസ്, ബിസിനസ് വികസന പ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഒഴിവുകളിലേക്ക് ആപ്പിൾ അപേക്ഷകൾ ക്ഷണിച്ചു.
ബിസിനസ് പ്രോ, ഓപ്പറേഷൻസ് എക്സ്പെർട്ട്, സ്പെഷ്യലിസ്റ്റ്, ജീനിയസ്, ക്രിയേറ്റീവ്, ബിസിനസ് എക്സ്പെർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, എക്സ്പെർട്ട്, ഫിനാൻസ് ബിസിനസ് പാർട്ണർ, സ്ട്രാറ്റജി അനലിസ്റ്റ് എന്നിങ്ങനെ ഒന്നിലധികം ജോലികളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
വെബ്‌സൈറ്റിൽ പരസ്യം ചെയ്ത പുതിയ ജോലികൾ ദുബായിലും അബുദാബിയിലുമാണുള്ളത് . ജോലിയിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ തൊഴിൽ വിഭാഗം https://jobs.apple.com/en-in/search?location=dubai-DBU വഴി അപേക്ഷിക്കാം.