അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി, അതിന്റെ തന്ത്രപ്രധാന പങ്കാളിയായ ‘U ഡ്രൈവുമായി’ സഹകരിച്ച് എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്രദമായ സ്മാർട്ട് വാഹന വാടകയ്ക്ക് നൽകൽ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു
ഇതനുസരിച്ച് അജ്മാൻ എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും മനുഷ്യ ഇടപെടലില്ലാതെ പുതിയ സേവനത്തിന്റെ സ്മാർട്ട് ആപ്പ് വഴി വാഹനങ്ങൾ വാടകയ്ക്കെടുക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.അജ്മാൻ നഗരത്തിലുടനീളം വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്, അവിടെ ഉപയോക്താവിന് ലളിതമായ ഘട്ടങ്ങളിലൂടെ അനുയോജ്യമായ വാഹനം വാടകയ്ക്ക് എടുക്കാൻ കഴിയും. അതോറിറ്റി അനുസരിച്ച് വാടക തുകയിൽ ഇന്ധനവും പാർക്കിംഗ് ടിക്കറ്റും ഉൾപ്പെടുന്നു
ഈ വാഹനങ്ങളുടെ പരീക്ഷണ ഘട്ടത്തിൽ പൊതുജനങ്ങൾക്കിടയിൽ സേവനത്തിനുള്ള ഉയർന്ന ഡിമാൻഡ് ആണ് ലഭിച്ചത്. ട്രാൻസ്പോർട്ട് അതോറിറ്റി – ടാക്സികൾ, ലിമോസിനുകൾ, സ്മാർട്ട് റെന്റൽ സേവനങ്ങൾ എന്നിവയെ U ഡ്രൈവിലൂടെ കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കൾക്കായി വിവിധ വാഹന വാടക ചോയ്സുകൾ വിപുലീകരിക്കാനയം അജ്മാൻ ലക്ഷ്യമിടുന്നു.
അജ്മാൻ എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും ലഭ്യമായ ഏറ്റവും പുതിയ മാർഗങ്ങളിലൊന്നാണ് മണിക്കൂർ തോറും വാഹന വാടകയ്ക്ക് നൽകുന്ന സംവിധാനം എന്നും എമിറേറ്റിലെ പൊതുഗതാഗത ഉപയോക്താക്കൾക്കുള്ള ബദൽ ഓപ്ഷനായി ഇത് കണക്കാക്കപ്പെടുന്നുവെന്നും കൊമേഴ്സ്യൽ സർവീസസ് കോർപ്പറേഷൻ സിഇഒ അഹമ്മദ് സഖർ അൽ മത്രൂഷി പറഞ്ഞു.