യുഎഇയിലെ പ്രമുഖ ബിസിനസ് കൺസൾട്ടന്റ എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സർവീസ് എൽഎൽസി ( Efirst ) യുടെ ഒരു ഓഫീസ് ലണ്ടനിലും തുറക്കാനൊരുങ്ങുകയാണ്.
യുഎഇയിലെ ദുബായിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരെ സഹായിക്കുന്നതിൽ മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 2017-ൽ ആരംഭിച്ച, Efirst ഇതിനകം തന്നെ വളരെ മികച്ച അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
എമിറേറ്റ്‌സ് ഫസ്റ്റിന് ദെയ്‌റ ബിസിനസ് വില്ലേജ് , ഖുസൈസ് , അൽ ത്വാർ സെന്റർ , ബിസിനെസ്സ് ബേ എന്നിവിടങ്ങളിലായി 4 ഓഫീസുകൾ യു എ ഇയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ആദ്യമായാണ് ഒരു ഓഫീസ് ലണ്ടനിൽ തുടങ്ങുന്നത്. മറ്റ് പല ബിസിനസ് സംരംഭങ്ങളും എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ട്. പ്രഗൽഭനായ ജമാദ് ഉസ്മാൻ നയിക്കുന്ന ഈ സ്ഥാപനം നൂറുകണക്കിന് ആളുകൾക്ക് പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് ഗോൾഡൻ വിസക്കായുള്ള ഡോക്യൂമെൻറ്സ് സമർപ്പിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്.