ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നോർത്തേൺ റൺവേ അടയ്ക്കുന്ന സമയത്ത് ആയിരത്തോളം വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് (DWC) മാറ്റുമെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
തുടർ സുരക്ഷയും കാര്യക്ഷമമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി മൊത്തത്തിലുള്ള നവീകരണം നടത്തുന്നതിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോർത്തേൺ റൺവേ മെയ് 9 നും ജൂൺ 22 നും ഇടയിൽ 45 ദിവസത്തേക്ക് അടച്ചിടും. അതിനാൽ, ഈ കാലയളവിൽ, യാത്രക്കാർ ഏതൊക്കെ വിമാനത്താവളങ്ങളിൽ നിന്നാണ് പുറപ്പെടുന്നതെന്നോ എത്തിച്ചേരുന്നതെന്നോ മനസ്സിലാക്കാൻ അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.