ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.
അതനുസരിച്ച് ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 5 വ്യാഴം വരെ സ്വകാര്യ സ്കൂളുകൾക്ക് അവധിയായിരിക്കും.
തുടർന്ന് വെള്ളി, ശനി, ഞായർ പതിവ് അവധിദിനങ്ങൾ കഴിഞ്ഞ് മെയ് 9 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കും. വിദ്യാർത്ഥികൾക്ക് വാരാന്ത്യങ്ങൾ ഉൾപ്പെടെ 9 ദിവസത്തെ നീണ്ട അവധിക്കാലം ലഭിക്കും.