ഉംറ പൂർത്തിയാക്കി മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു.തൃശൂർ മാമ്പ്ര എരയാംകുടി അയ്യാരിൽ വീട്ടിൽ എ.കെ ബാവു(79) ആണ് ആശുപത്രിയിൽ മരിച്ചത്.ഉംറ പൂർത്തിയാക്കി മടക്കയാത്രക്കായി ഇന്നലെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു.അധികം വൈകാതെ ഐസിയുവിൽ മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹത്തോടോപ്പമുണ്ടായിരുന്ന പെണ്മക്കളായ ബീന,ബിജിലി,ബീനയുടെ ഭർത്താവ് അബ്ബാസ് എന്നിവർ മടക്കയാത്ര റദ്ദാക്കി ജിദ്ദയിൽ തുടരുന്നുണ്ട്.