വിദേശ യാത്രക്കാർക്കുള്ള അവസാന വിസ 2022 മേയ് 15 ന് ഇഷ്യൂ ചെയ്യുന്നതിനാൽ ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ വേഗത്തിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അതികൃതർ നിർദ്ദേശിച്ചു. ഇത്തവണത്തെ ഉംറ സീസൺ മെയ് 31 ന് അവസാനിക്കും, സന്ദർശകർക്ക് സൗദി അറേബ്യ വിടാനുള്ള അവസാന ദിവസം ജൂൺ 29 ആണ്.
ഈ സീസണില്‍ ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ ഉംറ വിസയ്ക്കായി സൗദി വിദേശ കാര്യ മന്ത്രാലയത്തില്‍ ശവ്വാല്‍ 15ന് മുമ്പായി (മെയ് 16) അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രാലയം പ്രവസ്താവനയില്‍ അറിയിച്ചു.
.ഈ വർഷം മാർച്ച് ആദ്യം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം സൗദി അറേബ്യയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.