യൂറോപ്പിലും തെക്കേ അമേരിക്കയിലുടനീളമുള്ള മയക്കുമരുന്ന് കടത്തും കള്ളക്കടത്തു പ്രവർത്തനങ്ങളും നടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് തലവനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ദുബായ് പോലീസും ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിലെ പോലീസ് ഏജൻസികളും സഹകരിച്ചാണ് മയക്കുമരുന്ന് തലവനെ പിടികൂടാനുള്ള അന്താരാഷ്ട്ര ഓപ്പറേഷൻ നടത്തിയത്.
വിവിധ രാജ്യങ്ങളിൽ നിന്ന് മറ്റ് 17 പ്രതികളെ അറസ്റ്റ് ചെയ്തതായും കൊളംബിയയിൽ നിന്ന് ഫ്രാൻസിലേക്ക് വരികയായിരുന്ന കപ്പലിൽ നിന്ന് പഞ്ചസാരയിൽ കലക്കിയ 22 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തതായും ദുബായ് പോലീസ് അറിയിച്ചു.
ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറയുന്നതനുസരിച്ച്, പ്രധാന പ്രതിയായ എം.ഡിയുടെ അറസ്റ്റിന് ശേഷം ‘ഷുഗർ കെയ്ൻ’ എന്ന ഈ ഓപ്പറേഷൻ വലിയ വിജയമായിരുന്നു. കൊക്കെയ്നിൽ നിന്ന് പഞ്ചസാര വേർപെടുത്താൻ യൂറോപ്പിൽ ലാബുകൾ പ്രവർത്തിപ്പിക്കുന്നതിന് പുറമെ അവർ തെക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിൽ പഞ്ചസാര കപ്പലുകളിൽ കൊക്കെയ്ൻ കടത്തുകയായിരുന്നു,” ലെഫ്റ്റനന്റ് ജനറൽ അൽ മാരി പറഞ്ഞു.
ലോകമെമ്പാടുമുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിലും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ യുഎഇയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കുന്നതിലും ദുബായ് പോലീസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.