ആഗോളതലത്തിൽ കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രാദേശിക ആരോഗ്യ അധികാരികൾ കുരങ്ങുപനി വൈറസിനെതിരെ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചു.
സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും (ADPHC) പ്രാദേശിക ഹെൽത്ത് കെയർ അധികൃതരും തങ്ങളുടെ ഏകോപനം തുടരുകയും പകർച്ചവ്യാധികൾ പടരുന്നത് തടയാൻ കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നതായി ADPHC ഒരു പ്രസ്താവനയിൽ പറഞ്ഞു.
കുരങ്ങുപനി സംശയിക്കുന്ന കേസുകളിൽ ജാഗ്രത പാലിക്കാൻ തലസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു. കുരങ്ങുപനി വൈറസിനെതിരെ ദുബായ് ഹെൽത്ത് അതോറിറ്റിയും
(DHA) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.