ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് വീരമൃത്യു വരിച്ച സൈനികരിൽ മലപ്പുറം സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്.
ഇന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞത്. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളിസൈനികൻ . 19 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. തോയ്സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.