അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കൂറ്റനാട് സ്വദേശി മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര് കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച പുലര്‍ച്ചയാണ് അപകടമുണ്ടായത്. റമീസും സുഹൃത്തുക്കളും ഡ്യൂട്ടി സമയത്തിനിടെ കിട്ടിയ ഇടവേളയില്‍ മറ്റൊരു സ്ഥലത്തേക്ക് പോകവെയാണ് അപകടം.
വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന് റെഡിമെയ്ഡ് ഗാര്‍മെന്റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.